ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡ് ഒരു പുതിയ ഗോൾ കീപ്പറെ സൈൻ ചെയ്തു. റേഞ്ചേഴ്സ് ക്ലബിന്റെ ഗോൾ കീപ്പറായിരുന്നു വെസ് ഫോഡെറിങ്ഹാം ആണ് ഷെഫീൽഡിൽ എത്തിയിരിക്കുന്നത്. 29കാരനായ വെസ് ഷെഫീൽഡിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു. ഇപ്പോൾ ഷെഫീൽഡിന്റെ ഒന്നാം ഗോൾകീപ്പറായ ഡീൻ ഹെൻഡേഴ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ്.
ഡീനിനെ അഥവാ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിൽ ലോണിൽ വിട്ടില്ല എങ്കിൽ വെസ് ഷെഫീൽഡിന്റെ ഒന്നാം നമ്പറായി മാറും. ഇംഗ്ലണ്ട് സ്വദേശിയായ വെസ് റേഞ്ചേഴ്സിനായി 100ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ്. ക്രിസ്റ്റൽ പാലസ്, ഫുൾഹാം പോലുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾക്കായും വെസ് കളിച്ചിട്ടുണ്ട്.