സെൻട്രൽ ഡിഫൻഡർ അന്റോണിയോ റൂഡിഗറിന് ചെൽസി പുതിയ കരാർ നല്‍കിയേക്കില്ല എന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ പ്രകടനത്തിൽ പരിശീലകൻ ഫ്രാങ്ക് ലംപാർഡ് തൃപ്തൻ അല്ല എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ താരത്തിന് കരാർ നൽകാനുള്ള ശ്രമങ്ങൾ ചെൽസി നിർത്തി വച്ചു. നിലവിൽ ചെൽസിൽ താരത്തിന് 2022 വരെ കരാർ ഉണ്ട്.
സീസൺ അവസാനത്തോടെ മാത്രമാകും താരത്തെ ചെൽസി വിൽകുമോ ഇല്ലയോ എന്നത് തീരുമാനം ആകുക. തീർത്തും മോശം പ്രതിരോധ റെക്കോർഡ് ഉള്ള ചെൽസി പുതിയ ഡിഫണ്ടർമാരെ എത്തിച്ചേക്കും. ജർമ്മൻ ദേശീയ താരമായ റൂഡിഗർ 2017 ലാണ് റോമയിൽ നിന്ന് ചെൽസിയിൽ എത്തിയത്.