കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ മുഹമ്മദ് റാഫി താൻ കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ കളിച്ച് വിരമിക്കാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കി. 38കാരനായ താരം കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരു ഇടവേള കഴിഞ്ഞ് മടങ്ങി എത്തിയിരുന്നു. എന്നാൽ പരിക്ക് കാരണം ആകെ കുറച്ച് മത്സരങ്ങളിൽ മാത്രമേ റാഫിക്ക് കഴിഞ്ഞ സീസണിൽ കളിക്കാൻ ആയിരുന്നുള്ളൂ.
താൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫർ വിശകലനം ചെയ്ത ശേഷം ക്ലബിൽ തുടരുമോ ഇല്ലയോ എന്ന് തീരുമാനിക്കും. ടീമിൽ തുടരണം എന്നും ഇവിടെ വിരമിക്കണം എന്നുമാണ് തന്റെ ആഗ്രഹം. റാഫി പറഞ്ഞു. വിരമിച്ചു കഴിഞ്ഞാലും കേരള ബ്ലാസ്റ്റേഴ്സിനായി പ്രവർത്തിക്കണം എന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച യുവ ടാലന്റുകളെ കണ്ടെത്തി നൽകാൻ തനിക്ക് ആകും എന്നും റാഫി പറഞ്ഞു. ദേശീയ മാധ്യമമായ ഗോളിന് നൽകിയ അഭിമുഖത്തിലാണ് റാഫി ഈ അഭിപ്രായങ്ങൾ പങ്കുവെച്ചത്.