മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളിയെന്ന് ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മഹേന്ദ്ര സിംഗ് ധോണിയുടെ പകരക്കാരനായി കണക്കാക്കപ്പെടുന്ന താരമാണ് റിഷഭ് പന്ത്.
എന്നാൽ തനിക്ക് മഹേന്ദ്ര സിംഗ് ധോണിയുടെ കൂടെ ബാറ്റ് ചെയ്യാനുള്ള അവസരം വളരെ കുറവാണ് ലഭിക്കാറുള്ളതെന്നും ധോണി ബാറ്റ് ചെയ്യാൻ കൂടെ ഉണ്ടെങ്കിൽ എല്ലാ കാര്യങ്ങളും തയ്യാറാക്കുമെന്നും റിഷഭ് പന്ത് പറഞ്ഞു. ധോണിയോടൊപ്പം ബാറ്റ് ചെയ്യുന്ന സമയത്ത് ആവശ്യമായ പ്ലാനിങ് എല്ലാം ധോണി ചെയ്യുമെന്നും താൻ അതിന് അനുസരിച്ച് കളിച്ചാൽ മതിയെന്നും റിഷഭ് പന്ത് പറഞ്ഞു.
എതിർ ടീമിനെ പിന്തുടരുന്ന സമയത്ത് അദ്ദേഹം ചിന്തിക്കുന്ന രീതി അതിശയിപ്പിക്കുന്നതാണെന്നും റിഷഭ് പന്ത് പറഞ്ഞു. കൂടാതെ ടീമിലെ സീനിയർ താരങ്ങളായ വിരാട് കോഹ്ലി,രോഹിത് ശർമ്മ എന്നിവരോടൊപ്പമുള്ള ബാറ്റിങ്ങും താൻ ആസ്വദിക്കുന്നുണ്ടെന്നും അവരോടൊപ്പം ബാറ്റ് ചെയുന്നത് വിത്യസ്ത അനുഭവം ആണെന്നും റിഷഭ് പന്ത് പറഞ്ഞു.