ലെസ്റ്റർ സിറ്റിയുടെ ഗോൾ നേടാനാകാത്ത പ്രശ്നത്തിന് കാരണം വാർഡി മാത്രമല്ല എന്ന് പരിശീലകൻ ബ്രണ്ടൺ റോഡ്ജസ്. വാർഡിയെ മാത്രം വിമർശിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. പ്രീമിയർ ലീഗിൽ ഇപ്പോഴും 19 ഗോളുമായി ടോപ് സ്കോറർ ആണ് വാർഡി എങ്കിലും അവസാന 10 മത്സരങ്ങളിൽ ആകെ 2 ഗോൾ മാത്രമെ വാർഡിക്ക് നേടാൻ ആയിട്ടുള്ളൂ. അവസാന മൂന്ന് മത്സരങ്ങളിൽ നാല് ഷോട്ട് മാത്രമെ ടാർഗറ്റിലേക്ക് ഉതിർക്കാനും വാർഡിക്ക് ആയിട്ടുള്ളൂ.
വാർഡി ഗോളടിക്കാത്തത് ടീം ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നത് കുറഞ്ഞത് കൊണ്ടാണ് എന്ന് റോഡ്ജസ് പറഞ്ഞു. ഇതിനു പരിഹാരം താനാണ് കണ്ടെത്തേണ്ടത്. വിങ്ങിൽ കളിക്കുന്നവർ അറ്റാക്കിൽ ഉള്ളവരും വാർഡിക്ക് മെച്ചപ്പെട്ട അവസരങ്ങൾ ഉണ്ടാക്കി കൊടുക്കണം എന്നും അദ്ദേഹം പറഞ്ഞു. ലെസ്റ്റർ ആദ്യ നാലിൽ തന്നെ ഫിനിഷ് ചെയ്യുമെന്നും അതോർത്ത് ഭയമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.