ഇക്കഴിഞ്ഞ ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ച് തനിക്ക് കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞ് ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീഷ്. ദക്ഷിണാഫ്രിക്കയില്‍ ഇംഗ്ലണ്ട് സ്ക്വാഡിന്റെ ഭാഗമായിരുന്ന ജാക്ക് ലീഷിന് സെഞ്ചൂറിയണ് ടെസ്റ്റിന് മുമ്പ് പനി പിടിക്കുകയും നാട്ടിലേക്ക് മടങ്ങേണ്ടിയും വരികയായിരുന്നു. അന്ന് തനിക്കുണ്ടായ രോഗ ലക്ഷണങ്ങള്‍ കൊറോണയ്ക്ക് സമാനമായിരുന്നുവെന്നും ഇംഗ്ലണ്ട് താരം വെളിപ്പെടുത്തി.
വിന്‍ഡീസിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ 30 അംഗ സ്ക്വാഡില്‍ അംഗമാണ് ജാക്ക് ലീഷ്. ഇംഗ്ലണ്ടിനായി ഇതുവരെ പത്ത് ടെസ്റ്റുകളിലും താരം കളിച്ചിട്ടുണ്ട്. ബോര്‍ഡ് ഒരുക്കിയ ബയോ സുരക്ഷിതമായ അന്തരീക്ഷത്തില്‍ തനിക്ക് സുരക്ഷിതത്വം തോന്നുന്നുണ്ടെന്നും താരം വ്യക്തമാക്കി.
ഇംഗ്ലണ്ട് സ്ക്വാഡില്‍ ലീഷ് ഉള്‍പ്പെടെ അഞ്ച് സ്പിന്നര്‍മാരാണുള്ളത്.