ആഴ്സണലിന്റെ ട്രാൻസ്ഫറുകളിൽ പരിശീലകൻ അർട്ടേറ്റക്ക് വലിയ പങ്ക് ഉണ്ടായിരിക്കും എന്നു എഡു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്സണലിന്റെ ട്രാൻസ്ഫറുകളിൽ പരിശീലകൻ അർട്ടേറ്റക്ക് വലിയ പങ്ക് ഉണ്ടായിരിക്കും എന്നു ആഴ്സണൽ ടെക്നിക്കൽ ഡയറക്ടർ എഡു വ്യക്തമാക്കി. മുമ്പ് പലപ്പോഴും ക്ലബുകളിൽ പരിശീലകരുടെ വാക്കുകൾ ട്രാൻസ്ഫറുകളിൽ ക്ലബുകൾ കണക്കിലെടുക്കുന്നില്ല എന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് എഡു ആഴ്സണലിന്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ കുറേ വർഷങ്ങളായുള്ള തിരിച്ചടികളിൽ നിന്ന് പഴയ പ്രതാപകാലത്തേക്ക് മൈക്കൾ അർട്ടേറ്റക്ക് കീഴിൽ തിരിച്ചു വരാൻ ആവുമെന്നാണ് ആഴ്സണലിന്റെ പ്രതീക്ഷ.

പലപ്പോഴും സമീപകാലത്ത് ആഴ്സണലിന്റെ ട്രാൻസ്ഫറുകൾ ദീർഘവീക്ഷണം ഇല്ലാതെ ആണെന്നുള്ള വിമർശനം ഉയർന്നു കേട്ടിരുന്നു അതിനാൽ തന്നെ അർട്ടേറ്റക്ക് കീഴിൽ ആഴ്സണൽ എങ്ങനെ പൈസ ചിലവഴിക്കും എന്നത് വളരെ പ്രധാനമാവും. അർട്ടേറ്റയുടെ നിലപാടുകൾ ക്ലബിനെ നന്നായി മുന്നോട്ട് പോകുമെന്ന് പ്രതികരിച്ച എഡു അർട്ടേറ്റ വളരെ മികച്ച പരിശീലകനും നല്ലൊരു മനുഷ്യനും ആണെന്നും പറഞ്ഞു. അർട്ടേറ്റയുടെ മികവ് ആഴ്സണലിനെ ഒരുപാട് കാലം മുന്നോട്ടു കൊണ്ടു പോവും എന്നു പറഞ്ഞ എഡു അതിനാൽ തന്നെ എല്ലാ ട്രാൻസഫറുകളിലും സ്പാനിഷ് പരിശീലകനു വലിയ പങ്ക് ഉണ്ടാവുമെന്ന് ഉറപ്പിച്ചു പറഞ്ഞു.