മാഞ്ചസ്റ്റർ സിറ്റിയുടെ വാദം കേട്ടു, വിലക്ക് നീങ്ങുമോ എന്ന് ജൂലൈയിൽ അറിയാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയെ യൂറോപ്പ്യൻ ടൂർണമെന്റുകളിൽ നിന്ന് രണ്ട് സീസണുകളിലേക്ക് വിലക്ക് നൽകിയ നടപടിയിൽ സിറ്റിയുടെ അപ്പീലിൽ വാദം കഴിഞ്ഞു. യുവേഫയുടെ ഫെയർ പ്ലേ നിയമം തെറ്റിച്ചതിനായിരുന്നു സിറ്റിയെ രണ്ട് സീസണിൽ യൂറോപ്പിൽ നിന്ന് യുവേഫ വിലക്കിയത്. കോർട് ഒഫ് ആട്രിബ്യൂഷൻ & സ്പോർട് ആണ് അവസാന രണ്ടു ദിവസമായി സിറ്റിയുടെ അപ്പീൽ പരിഗണിച്ചത്.

സിറ്റിയുടെ വാദം കേട്ട കോടതി ജൂലൈയിൽ വിധി പറയുമെന്ന് അറിയിച്ചു. ഈ അപ്പീലിലും വിധി എതിരായാൽ സിറ്റി പിന്നെ രണ്ടു സീസണുകളിൽ യൂറോപ്പിൽ ഉണ്ടാകില്ല. ക്ലബിന് 30മില്യൺ യൂറോ പിഴയും ഈ വിലക്കിനൊപ്പ യുവേഫ വിധിച്ചിരുന്നു. അതിലും ജൂലൈയിൽ വിധി ഉണ്ടാകും. വിലക്ക് നീങ്ങിയില്ല എങ്കിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അവരുടെ പരിശീലകൻ പെപ് ഗ്വാർഡിയോളയെയും ഒപ്പം നിരവധി പ്രധാന താരങ്ങളെയും നഷ്ടമായേക്കും. ചാമ്പ്യൻസ് ലീഗ് ഇല്ലാതെ പല പ്രമുഖ താരങ്ങളും ക്ലബിൽ നിൽക്കാൻ സാധ്യതയില്ല.