ഇറ്റലിയിൽ ഫുട്ബോൾ പുനരാരംഭിക്കിന്നതിന് തൊട്ട് മുമ്പ് യുവന്റസിന് തിരിച്ചടി. യുവന്റസ് സ്ട്രൈക്കർ ഹിഗ്വയിന് പരിക്കേറ്റിരിക്കുകയാണ്. താരം സീസൺ പുനരാരംഭിക്കുമ്പോൾ യുവന്റസിനൊപ്പം ഉണ്ടാവില്ല. മസിൽ ഇഞ്ച്വറിയാണ്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ പരിക്കിന്റെ വ്യാപ്തി മനസ്സിലാവുകയുള്ളൂ.
ജൂൺ 12ന് കോപ ഇറ്റാലിയ സെമിയിൽ എ സി മിലാനെ നേരിടാൻ നിൽക്കുകയാണ് യുവന്റസ്. ഈ സമയത്തെ പരിക്ക് ടീമിന് ആശങ്ക നൽകും. കോപ ഇറ്റാലിയ സെമിക്ക് ഇല്ലായെങ്കിലും ലീഗ് പുനരാരംഭിക്കുമ്പോൾ ഹിഗ്വയിൻ ഉണ്ടാകണം എന്ന് യുവന്റസ് ആഗ്രഹിക്കുന്നു. ജൂൺ 20നാണ് യുവന്റസ് ലീഗ് പുനരാരംഭിക്കുന്നത്.



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




