ജൂൺ അവസാനത്തോടെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തി ബി.സി.സി.ഐ ഒരു ഐസൊലേഷൻ ക്യാമ്പ് ഒരുക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് ബി.സി.സി.ഐ പ്രസിഡന്റ് അരുൺ ധുമാൽ. നിലവിൽ ബി.സി.സി.ഐയുമായി കോൺട്രാക്ട് ഉള്ള താരങ്ങളെ ഉൾപ്പെടുത്തി ക്യാമ്പ് നടത്താനാണ് ബി.സി.സി.ഐ ശ്രമം.
ക്രിക്കറ്റ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മത്സരം നടത്താൻ പറ്റുന്ന വേദികൾ കണ്ടെത്താനുള്ള ശ്രമവും ബി.സി.സി.ഐ നടത്തുന്നുണ്ട്. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി അടക്കം നിരവധി വേദികൾ താരങ്ങളുടെ പരിശീലനത്തിനായി ബി.സി.സി.ഐ പരിഗണിക്കുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള യാത്ര വിലക്കുകൾ അവസാനിച്ചാൽ ക്യാമ്പ് നടത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബി.സി.സി.ഐ.
കഴിഞ്ഞ മാർച്ചിൽ ഇന്ത്യ ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യ അവസാനമായി കളിച്ചത്. തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കുകയും തുടർന്ന് കൊറോണ വൈറസ് ബാധ പടർന്നതോടെ പരമ്പര മുഴുവൻ ഉപേക്ഷിക്കുകയുമായിരുന്നു.