വീണ്ടും ഹാവർട്ട്സ്, ലെവർകുസൻ ജയത്തോടെ ലീഗിൽ മൂന്നാമത്

Wasim Akram

ജർമ്മൻ ബുണ്ടസ് ലീഗിൽ കായ് ഹാവർട്ട്സ് വസന്തം തുടരുന്നു. ഇടവേളയ്ക്ക് ശേഷം കളിച്ച ആദ്യ 2 മത്സരങ്ങളിലും ഇരട്ട ഗോളുകൾ നേടി തിളങ്ങിയ താരം കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങി എങ്കിലും ഇന്ന് ഫ്രെയ്‌ബർഗിന് എതിരെ വിജയഗോളും ആയി വീണ്ടും തിളങ്ങി. ഫ്രെയ്‌ബർഗിനെ ഹാവർട്ട്സിന്റെ ഗോളിൽ തോൽപ്പിച്ചതോടെ ലീഗിൽ ഡോർട്ട്മുണ്ടിനു ഒരു പോയിന്റ് മാത്രം പിറകെ മൂന്നാമത് എത്താനും ബയേർ ലെവർകുസനു ആയി.

മത്സരത്തിൽ വലിയ ആധിപത്യം നേടിയ ലെവർകുസനു ആയി രണ്ടാം പകുതിയിൽ 54 മിനിറ്റിൽ ആണ് ഹാവർട്ട്സ് ഗോൾ കണ്ടത്തിയത്. കഴിഞ്ഞ 17 മത്തെ കളികളിൽ നിന്നു 12 മത്തെ ഗോൾ ആയിരുന്നു ഹാവർട്ട്സിന് ഇത്. ലിയോൺ ബെയ്ലിയുടെ പാസിൽ നിന്നാണ് 20 കാരൻ തന്റെ ടീമിന് ജയം സമ്മാനിച്ചത്. തോൽവിയോടെ ലീഗിൽ നിലവിൽ എട്ടാം സ്ഥാനത്ത് തന്നെ തുടരും.