സാലറി ചലഞ്ച് തിരിച്ചടിച്ചു, പരിശീലനത്തിനിറങ്ങാതെ സ്പാനിഷ് ക്ലബ്ബ് താരങ്ങൾ

Jyotish

കൊറോണക്കാലത്ത് കൊണ്ട് വന്ന സാലറി ചലഞ്ച് വിനയായിരിക്കുകയാണ് സ്പാനിഷ് ടീമായ റയൽ വയ്യാദോലിദിന്. തിങ്കളാഴ്ച റയൽ വയ്യാദോലിദിന്റെ ഫസ്റ്റ് ടീം സ്ക്വാഡ് ശമ്പളം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് പരിശീലനത്തിനിറങ്ങിയില്ല. താരങ്ങൾക്ക് പരിശീലകനായ പാക്കോ ജെമെസിന്റെ പൂർണ പിന്തുണ ഉണ്ടന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ഇതാദ്യമായല്ല ക്ലബ്ബിലെ താരങ്ങൾ ശമ്പള പ്രശ്നങ്ങൾ കാരണം പരിശീലനത്തിന് ഇറങ്ങാതീരിക്കുന്നത്‌. ഇറ്റലിയെ പോലെ തന്നെ കൊറോണ വൈറസ് ആഞ്ഞടിച്ച് രാജ്യമാണ് സ്പെയിൻ. മില്ല്യണുകളുടെ നഷ്ടമാണ് ലാ ലീഗ ക്ലബ്ബുകൾക്ക് കൊറോണ കാരണം ഉണ്ടായത്. പല ക്ലബ്ബുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.