“ജൂൺ അവസാനമാകാതെ പ്രീമിയർ ലീഗ് തുടങ്ങരുത്”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നത് വൈകിപിക്കണം എന്ന് ന്യൂകാസിൽ യുണൈറ്റഡ് പരിശീലകൻ സ്റ്റീവ് ബ്രൂസ്. പ്രീമിയർ ലീഗ് ജൂൺ 12ന് പുനരാരംഭിക്കാൻ ആണ് പ്രീമിയർ ലീഗ് അധികൃതർ ഇപ്പോൾ ആലോചിക്കുന്നത്. എന്നാൽ ഇത്ര നേരത്തെ ഫുട്ബോൾ തുടങ്ങിയാൽ അത് താരങ്ങൾ പരിക്കേറ്റ് പുറത്തു പോകാനെ സഹായിക്കു എന്ന് ബ്രൂസ് പറയുന്നു. ചുരുങ്ങിയത് ആറ് ആഴ്ച എങ്കിലും വേണം കളിക്കാർക്ക് ഫിറ്റ്നെസ് വീണ്ടെടുക്കൻ അദ്ദേഹം പറഞ്ഞു.

അവസാന രണ്ടു മാസമായി താരങ്ങൾ വിശ്രമിക്കുകയാണ്. അവരുടെ ഒന്നും കരിയറിൽ അവർക്ക് ഇത്ര സമയം വെറുതെ കിട്ടിയിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ ഫിറ്റ്നെസിലേക്ക് തിരികെ കൊണ്ടൂ വരിക വലിയ പാടാണ് എന്നും ബ്രൂസ് പറഞ്ഞു. ജൂൺ മാസം അവസാനം മാത്രമെ പ്രീമിയർ ലീഗ് പുനരാരംഭിക്കാവു എന്നും അദ്ദേഹം പറഞ്ഞു.