മൂന്നാം സീസണിലും അയാക്സിന്റെ ഏറ്റവും മികച്ച താരമായി ഹകീം സിയെച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അയാക്സിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഹകീം സിയെചിന് ഈ സീസണിലെ അയാക്സിന്റെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം. നെതർലന്റ്സിലെ ഫുട്ബോൾ സീസൺ അവസാനിച്ചതോടെയാണ് അയാക്സ് അവരുടെ മികച്ച താരത്തെ പ്രഖ്യാപിച്ചത്. ഇത് തുടർച്ചയായ മൂന്നാം സീസണിലാണ് ഹകീം സിയെച് അയാക്സിന്റെ മികച്ച താരമാകുന്നത്.

ആദ്യമായാണ് ഒരു അയാക്സ് താരം തുടർച്ചയായി മൂന്ന് സീസണിൽ അവരുടെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്നത്. ഈ സീസണിൽ 8 ഗോളുകളും ഒപ്പം 18 അസിസ്റ്റും സ്വന്തമാക്കാൻ സിയെചിനായിരുന്നു. താരത്തിന്റെ അയാക്സിലെ അവസാനത്തെ സീസണാണ് ഇത്. അടുത്ത സീസൺ മുതൽ ചെൽസിയുടെ താരമാണ് സിയെച്.