ആഴ്സണലിന്റെ റെക്കോർഡ് സൈനിംഗ് തന്റെ തീരുമാനമല്ല – എമെറി

Newsroom

ആഴ്സണലിന്റെ റെക്കോർഡ് സൈനിംഗ് തന്റെ തീരുമാനമല്ല എന്ന് മുൻ ആഴ്സണൽ പരിശീലകൻ ഉനായ് എമെറി. താൻ ക്രിസ്റ്റൽ പാലാസ് താരമായ വിൽഫ്രഡ് സാഹയെ ആയിരുന്നു സൈൻ ചെയ്യാൻ ആവശ്യപ്പെട്ടത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിവ് തെളിയിച്ച ഒരു താരമായിരുന്നു തനിക്ക് ആവശ്യം. സാഹ അങ്ങനെ ഒരു താരമായിരുന്നു. ഒറ്റയ്ക്ക് കളി വിജയിപ്പിക്കാൻ കഴിയുന്ന താരം. എമെറി പറഞ്ഞു.

താൻ സാഹയുമായി ചർച്ചകൾ നടത്തിയിരുന്നു. താരം ആഴ്സണലിലേക്ക് വരാൻ തയ്യാറായിരുന്നു. എന്നാൽ മാനേജ്മെന്റ് അതിന് തയ്യാറായില്ല. അവർക്ക് പെപെ ആയിരുന്നു വേണ്ടത്. ഭാവിയിലേക്കുള്ള താരമാണ് പെപെ എന്നാണ് മാനേജ്മെന്റ് പറഞ്ഞത് എന്നുമായിരുന്നു എമെറിയുടെ വാക്കുകൾ. ഓസിലിന് ടീമിൽ താല്പര്യമില്ല എന്നും കഠിന പ്രയത്നം ചെയ്യുന്നില്ല എന്നും എമെറി വിമർശിച്ചു.