കൊറോണ ഭീതി ഉയർത്തുന്ന പുതിയ സാഹചര്യത്തിൽ ഫുട്ബോൾ ലോകത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൽ ലാറ്റിനമേരിക്കൻ ഫുട്ബോൾ അധികൃതർ തീരുമാനിച്ചു. ഇനി ഫുട്ബോൾ പുനരാരംഭിക്കാൽ ഫുട്ബോളിലെ പല പതിവ് ശീലങ്ങളും ലാറ്റിനമേരിക്കയിൽ ഉണ്ടാകില്ല. മത്സരത്തിൽ താരങ്ങൾ ഫുട്ബോൾ ചുംബിക്കുന്ന രീതി ഇനി പാടില്ല എന്ന് നിർദ്ദേശമുണ്ട്.
താരങ്ങൾ തമ്മിലുള്ള ജേഴ്സി കൈമാറ്റവും അനുവദിക്കില്ല. ജേഴ്സി വേറെ ആർക്കെങ്കിലും സമ്മാനിക്കാനും പാടില്ല. കളത്തിൽ മൂക്ക് ചീറ്റുന്നത് താരങ്ങൾ പരസ്പരം കെട്ടിപിടിക്കുന്നത് എന്നതിനെല്ലാം വിലക്കുണ്ട്. എല്ലാ മത്സരത്തിനു മുമ്പും താരങ്ങൾക്ക് കൊറോണ പരിശോധനയും നടത്തി. പരിശോധനയ്ക്ക് തയ്യാറാവാത്തവർക്ക് കളിക്കാൻ അനുമതി ഉണ്ടാവില്ല.
ബെഞ്ചിൽ ഇരിക്കുന താരങ്ങളും ഒഫീഷ്യൽസും മുഴുവൻ സമയവും മാസ്ക് ധരിച്ചിരിക്കണം. ഇങ്ങനെ ഒരുപാട് പുതിയ നിയമങ്ങൾ ആണ് ലാറ്റിനമേരിക്കയിൽ വരുന്നത്. സീസൺ നിർത്തി വെച്ചിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ലാറ്റിനമേരിക്കയിൽ എല്ലാം ഉള്ളത്. സെപ്റ്റംബറിൽ സീസൺ പുനരാരംഭിക്കാൻ ആണ് ഇപ്പോൾ എല്ലാവരും ഉദ്ദേശിക്കുന്നത്.