ലിംഗ്ദോഹിന്റെ സൈനിംഗ് ഈസ്റ്റ് ബംഗാൾ പൂർത്തിയാക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മധ്യനിര താരം യുജിൻസൺ ലിങ്ദോഹ് ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പുവെച്ചു. രണ്ടു വർഷത്തേക്കുള്ള കരാറിലാണ് താരം ഒപ്പുവെച്ചത്. ബെംഗളൂരു എഫ് സിയിലായിരുന്നു താരം കളിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ എ ടി കെ കൊൽക്കത്ത വിട്ടായിരുന്നു ലിംഗ്ദോഹ് തന്റെ പഴയ ക്ലബായ ബെംഗളൂരു എഫ് സിയിൽ മടങ്ങി എത്തിയത്. എന്നാൽ ബെംഗളൂരുവിലും തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്താൻ ലിങ്ദോഹിനായില്ല‌.

ബെംഗളൂരുവിൽ ഈ സീസണിൽ അധികം അവസരവും ലിംഗ് ദോഹിന് ലഭിച്ചിരുന്നില്ല. ആകെ 5 മത്സരങ്ങൾ മാത്രമാണ് ഈ സീസണിൽ ലിംഗ്ദോഹ് കളിച്ചത്. ഇതാണ് താരം ഈസ്റ്റ് ബംഗാളിലേക്ക് വരാൺ കാരണം. മുമ്പ് പൂനെ സിറ്റിക്ക് വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട് ലിംഗ്ദോഹ്‌. ഷില്ലോങ് ലജോംഗിന്റെയും താരമായിരുന്നു.