ഗ്രെഗ് ചാപ്പലിന്റെ കാലഘട്ടം ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും മോശം സമയമെന്ന് ഹർഭജൻ സിംഗ്

Staff Reporter

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗ്രെഗ് ചാപ്പലിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് രംഗത്ത്. ഗ്രെഗ് ചാപ്പലിന്റെ കാലഘട്ടം ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും മോശം സമയമായിരുന്നുവെന്ന് ഹർഭജൻ സിംഗ് തുറന്നടിച്ചു.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ കുറിച്ച് ഗ്രെഗ് ചാപ്പൽ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിന് മറുപടിയായാണ് ഹർഭജൻ സിംഗ് രംഗത്തെത്തിയത്. ഗ്രെഗ് ചാപ്പൽ ധോണിയോട് ഗ്രൗണ്ടിന് പുറത്തേക്ക് അടിക്കാൻ പറഞ്ഞത് പരിശീലകൻ താരങ്ങളെയെല്ലാം ഗ്രൗണ്ടിന് പുറത്താക്കിയത് കൊണ്ടാണെന്ന് ഹർഭജൻ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയാണ് താൻ കണ്ട ഏറ്റവും ശക്തനായ ബാറ്റ്സ്മാൻ എന്ന് ഗ്രെഗ് ചാപ്പൽ പറഞ്ഞിരുന്നു.