റാൾട്ടെ തിരികെ ബെംഗളൂരു എഫ് സിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോൾകീപ്പർ ലാൽതുമാവിയ റാൾട്ടെ അവസാനം തിരികെ ബെംഗളൂരു എഫ് സിയിൽ തന്നെയെത്തി. ഈസ്റ്റ് ബംഗാളിലും അവസരം കിട്ടാത്തതിനെ തുടർന്നാണ് തിരികെ തന്റെ പഴയ ക്ലബിലേക്ക് തന്നെ വരാൻ റാൾട്ടെ തീരുമാനിച്ചത്. ബെംഗളൂരു എഫ് സിയുമായി കരാർ ധാരണയിൽ എത്തിയ താരം ഉടൻ കരാർ ഒപ്പുവെക്കും.

എഫ് സി ഗോവയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലായിരുന്നു റാൾട്ടെ ഈസ്റ്റ് ബംഗാളിൽ കളിച്ചിരുന്നത്. ഒരു വർഷം മുമ്പുള്ള ഐ എസ് എൽ സീസണിൽ ലോണടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിലും റാൾട്ടെ എത്തിയിരുന്നു. മിസോറാം ഗോൾകീപ്പർ ലാൽതുവമാവിയ റാൾട്ടെ മുമ്പ് ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും ഭാഗമായിട്ടുണ്ട്. ബെംഗളൂരുവിൽ ഗുർപ്രീതിന് പിറകിൽ രണ്ടാം ഗോൾ കീപ്പർ ആയായിരിക്കും റാൾട്ടെ കളിക്കുക.