ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോറിന്റെ കഴിവിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് രംഗത്ത്. ടി20 ക്രിക്കറ്റിൽ ഇന്ത്യൻ താരങ്ങളെ പരിശീലിപ്പിക്കാനുള്ള കഴിവ് റാത്തോറിനുണ്ടോ എന്ന് യുവരാജ് സിംഗ് സംശയം പ്രകടിപ്പിച്ചു. പരിശീലകർ ഓരോ താരങ്ങളെയും വ്യക്തിപരമായ രീതിയിൽ സമീപിക്കണമെന്നും നിലവിൽ ഇന്ത്യൻ താരങ്ങൾക്ക് അഭിപ്രായം ചോദിക്കാൻ ആരും ഇല്ലെന്നും യുവരാജ് സിംഗ് പറഞ്ഞു.
ഇന്ത്യൻ താരങ്ങൾക്ക് ടി20യിൽ പരിശീലനം നടത്താനുള്ള അത്രയും റാത്തോറിനുണ്ടോ എന്നും യുവരാജ് സിംഗ് ചോദിച്ചു. കഴിഞ്ഞ വർഷമാണ് ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായി വിക്രം റാത്തോർ നിയമിക്കപെട്ടത്. ലോകകപ്പിൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ മോശം പ്രകടനത്തെ തുടർന്നാണ് മുൻപ് ബാറ്റിംഗ് പരിശീലകനായിരുന്ന സഞ്ജയ് ബംഗാറിന് പകരക്കാരനായി വിക്രം റാത്തോർ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായത്. ഇന്ത്യക്ക് വേണ്ടി 6 ടെസ്റ്റ് മത്സരങ്ങളും 7 ഏകദിന മത്സരങ്ങളും മാത്രമാണ് വിക്രം റാത്തോർ കളിച്ചത്.













