രോഹിത് ശർമ്മയുടെ വളർച്ചക്ക് കാരണം ധോണി : ഗംഭീർ

Staff Reporter

ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയുടെ വളർച്ചക്ക് പ്രധാന കാരണം മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ പിന്തുണയാണെന്ന് മുൻ ഇന്ത്യൻ താരം ഗംഭീർ. ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മയെ ധോണി പിന്തുണച്ചത് പോലെ വേറെ ഒരു താരത്തിനും ഇത്ര പിന്തുണ ലഭിച്ചിട്ടില്ലെന്നും ഗംഭീർ പറഞ്ഞു. നിലവിൽ നിശ്ചിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരവും രോഹിത് ശർമ്മയാണെന്നും ഗംഭീർ പറഞ്ഞു.

സെലക്ഷൻ കമ്മിറ്റിയുടെയും ടീം മാനേജ്‌മന്റിന്റെയും പിന്തുണ കൊണ്ട് മാത്രം കാര്യമില്ലെന്നും ക്യാപ്റ്റന്റെ പിന്തുണയാണ് എല്ലാമെന്നും ഗംഭീർ പറഞ്ഞു. മഹേന്ദ്ര സിംഗ് ധോണി രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും വളർത്തിയതുപോലെ അവരും യുവ താരങ്ങളെ വളർത്തി കൊണ്ടുവരണമെന്നും ഗംഭീർ പറഞ്ഞു. ഇന്ത്യൻ യുവതാരങ്ങളായ ശുഭ്മൻ ഗില്ലിനും സഞ്ജു സാംസണും ഇതേ രീതിയിലുള്ള പിന്തുണ നൽകി മികച്ച താരങ്ങളായി വളർത്തി കൊണ്ടുവരണമെന്നും ഗംഭീർ പറഞ്ഞു.