പരിശീലനം തുടങ്ങാനുള്ള തീയതി റയൽ മാഡ്രിഡ് തീരുമാനിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗ പുനരാരംഭിക്കുന്നതിന് മുന്നോടിയായി പരിശീലനം പുനരാരംഭിക്കേണ്ട തീയതി റയൽ മാഡ്രിഡ് തീരുമാനിച്ചു. മെയ് 11ന് പരിശീലനം പുനരാരംഭിക്കും എന്ന് റയൽ മാഡ്രിഡ് അവരുടെ താരങ്ങൾക്ക് നിർദ്ദേശം നൽകി. റയലിന്റെ പരിശീലന ഗ്രൗണ്ടായ വാൽദെബെബാസിൽ ആകും പരിശീലനം നടക്കുക. സീനിയർ ടീമിന്റെ ഭാഗമായുള്ള താരങ്ങൾ മാത്രമെ പരിശീലനത്തിന് എത്തുകയുള്ളൂ.

ടീം കൂട്ടമായി പരിശീലനം നടത്തില്ല. താരങ്ങൾ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആകും പരിശീലനം നടത്തുക. വാൽദെബാബാസിന് അകത്തുള്ള പൊതു ഇടങ്ങൾ ഒക്കെ അടച്ചിടും. താരങ്ങൾക്കും പരിശീലകർക്കും അടുത്ത ആഴ്ച കൊറോണ പരിശോധന നടത്തും. കൊറോണ ഇല്ലാ എന്ന് ഉറപ്പിവരുത്തിയവർക്ക് മാത്രമെ പരിശീലനത്തിന് ഇറങ്ങാൻ ആവുകയുള്ളൂ.