പി എസ് ജിയുടെ കിരീടം ലിവർപൂളിന് പ്രതീക്ഷ നൽകുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രാൻസിൽ സീസൺ ഉപേക്ഷിച്ചിട്ടും പി എസ് ജി ചാമ്പ്യന്മാരായത് ലിവർപൂൾ ക്ലബിനും ആരാധകർക്കും ആശ്വാസം നൽകുന്നു. യൂറോപ്പിലെ മികച്ച അഞ്ചു ലീഗിൽ ഒന്നായ ഫ്രഞ്ച് ലീഗിൽ കളി പൂർത്തിയാകാതെ കിരീടം നൽകിയതോടെ ലിവർപൂളിനും തങ്ങൾ അർഹിക്കുന്ന കിരീടം കിട്ടും എന്ന് പ്രതീക്ഷ വന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് നടക്കുമോ ഇല്ലയോ എന്ന പ്രതിസന്ധിയിൽ നിൽക്കുന്നതിനാൽ ലിവർപൂളിന്റെ ആദ്യ പ്രീമിയർ ലീഗ് കിരീടം വൈകുകയാണ്.

ലിവർപൂളിന് കിരീടം നേടാൻ വെറും രണ്ട് വിജയം മാത്രം ആവശ്യമുള്ളപ്പോൾ ആയിരുന്നു കൊറോണ വില്ലനായി എത്തിയത്. സീസൺ പുനരാരംഭിച്ചാൽ ആ കിരീടം മത്സരങ്ങൾ വിജയിച്ചു തന്നെ നേടാൻ ലിവർപൂളിനാകും. എന്നാൽ സീസൺ ഉപേക്ഷിച്ചാൽ തങ്ങളുടെ കിരീടവും പോകുമോ എന്ന ഭയമുണ്ടായിരുന്നു‌. ഫ്രാൻസിൽ ശരാശരരി ഒരു മത്സരത്തിലെ പോയന്റ് വെച്ചാണ് ലീഗ് ചാമ്പ്യന്മാർവ് നിർണയിച്ചത്. അങ്ങനെ വന്നാൽ ഇംഗ്ലണ്ടിൽ കിരീടം ലിവർപൂളിന് തന്നെ സ്വന്തമാകും.

പ്രീമിയർ ലീഗ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ഇംഗ്ലീഷ് എഫ് എ നടത്തുന്നുണ്ട്. ആ ശ്രമങ്ങൾ വിഫലമായാൽ മാത്രമെ കിരീടം ആർക്കും നൽകണം എന്ന ചർച്ച ഉയരുകയുള്ളൂ‌.