ന്യൂകാസിലെ പരിശീലിപ്പിക്കാൻ ബ്രസീലിയൻ കോച്ച് എത്തിയേക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൗദി പണം എത്തുന്നതോടെ വൻ ക്ലബായി മാറാൻ ഒരുങ്ങുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ്. ഇപ്പോൾ ഉള്ള പരിശീലകൻ ബ്രൂസിനെ ഈ സീസൺ അവസാനത്തോടെ മാറ്റി ഒരു ബ്രസീലിയൻ കോച്ചിനെ കൊണ്ടു വരാൻ ആണ് ന്യൂകാസിൽ ശ്രമിക്കുന്നത്. ബ്രസീലിയൻ ക്ലബായ ഫ്ലെമംഗോയുടെ പരിശീലകനായ ജോർഗെ ജീസുസിനെ ആണ് ന്യൂകാസിൽ ലക്ഷ്യമിടുന്നത്.

ജോർഗെ ജീസുസിന്റെ ഏജന്റുമായി ഇതിനകം തന്നെ ന്യൂകാസിൽ ചർച്ച ആരംഭിച്ചിട്ടുണ്ട്. ഫ്ലമെംഗോയെ കഴിഞ്ഞ ക്ലബ് ലോകകപ്പിൽ ഫൈനലിൽ വരെ എത്തിക്കാൻ ജീസുസിനായിരുന്നു. ബ്രസീലിയൻ ലീഗും, ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ തീരുമാനിക്കുന്ന കോപ ലിബെർടാഡോർസും അദ്ദേഹത്തിനൊപ്പം ഫ്ലമെംഗോ ഈ വർഷം സ്വന്തമാക്കിയിരുന്നു. മുമ്പ് പോർച്ചുഗീസ് ക്ലബായ ബെൻഫികയെയും പരിശീലിപ്പിച്ചിട്ടുണ്ട്.