ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ അപ്പോളത്തെ മുന്‍ നിര സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും പുറത്തിരുത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് യൂസുവേന്ദ്ര ചഹാലിനും കുല്‍ദീപ് യാദവിനും ഇന്ത്യ അവസരം നല്‍കിയ ശേഷം പിന്നീട് അശ്വിനും രവീന്ദ്ര ജഡേജയും ടീമില്‍ തിരിച്ചെത്തുവാന്‍ സാധിക്കാതിരിക്കുകയായിരുന്നു.
ഏഷ്യ കപ്പ് 2018 രവീന്ദ്ര ജഡേജ തിരിച്ചുവരവ് നടത്തിയെങ്കിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെസ്റ്റ് സ്പിന്നര്‍ ഇപ്പോളും പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് പുറത്ത് തന്നെയാണ്. ഇപ്പോള്‍ മുന്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ സഖ്‍ലൈന്‍ മുഷ്താഖ് ചോദിക്കുന്നത് അശ്വിനെ പോലെ വിക്കറ്റ് നേടുവാന്‍ കഴിവുള്ള താരത്തെ എങ്ങനെ പുറത്തിരുത്തുവാന്‍ ഇന്ത്യയ്ക്ക് കഴിയുന്നു എന്നാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് നേടുവാന്‍ കഴിയുന്ന ഒരു താരത്തിന് പരിമിത ഓവര്‍ ക്രിക്കറ്റില്‍ എപ്പോളും എളുപ്പത്തില്‍ വിക്കറ്റ് നേടാനാകുമെന്ന പക്ഷക്കാരനാണ് താനെന്ന് സഖ്‍ലൈന്‍ പറഞ്ഞു. ടെസ്റ്റാണ് ഏറ്റവും കടുപ്പമേറിയ ഫോര്‍മാറ്റെന്നും അവിടെ തിളങ്ങുന്ന ബൗളര്‍ക്ക് ഏകദിനത്തിലും വിക്കറ്റ് നേടാനാകുമെന്ന് സഖ്‍ലൈന്‍ പറഞ്ഞു.
നിങ്ങള്‍ റിസ്റ്റ് സ്പിന്നറാണെങ്കിലും ഫഇംഗര്‍ സ്പിന്നറാണെങ്കിലും ക്ലാസ്സ് സ്ഥിരമായ ഒന്നാണ്. അശ്വിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തിരിത്തുകയാണെന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും സഖ്‍ലൈന്‍ പറഞ്ഞു. വിക്കറ്റ് എടുക്കുവാന്‍ കഴിവുള്ള ഒരു വ്യക്തിയ്ക്ക് റണ്‍സ് വിട്ട് കൊടുക്കാതിരിക്കാനുമാകുമെന്ന് സഖ്‍ലൈന്‍ പറഞ്ഞു.