ടാമി അബ്രഹാമിന്റെ കരാർ നീട്ടാൻ ചെൽസി ചർച്ച ആരംഭിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയുടെ യുവ സ്ട്രൈക്കർ ടാമി അബ്രഹാമിന്റെ കരാർ നീട്ടാനുള്ള ചർച്ചകൾ ചെൽസി ആരംഭിച്ചു. ഈ സീസണിൽ ചെൽസിക്കു വേണ്ടി ഗംഭീര പ്രകടനം കാഴ്ചവെക്കാൻ അബ്രഹാമിന് ആയിരുന്നു. പ്രീമിയർ ലീഗിൽ ചെൽസിക്കായി 13 ഗോളുകൾ ഈ യുവതാരം ഈ സീസണിൽ അടിച്ചു. ചെൽസിക്ക് ലഭിച്ച ട്രാൻസ്ഫർ വിലക്ക് ഏറ്റവും കൂടുതൽ മുതലെടുത്ത താരം കൂടിയാണ് അബ്രാഹം.

ഇപ്പോൾ താരത്തിന് വലിയ കരാർ തന്നെ നൽകാനാണ് ചെൽസി ഉദ്ദേശിക്കുന്നത്. 2025 വരെയുള്ള കരാറാണ് ചെൽസി വാഗ്ദാനം ചെയ്തിരിക്കുന്നത്. വലിയ വേതന വർദ്ധനവും താരത്തിന് ലഭിക്കും. അടുത്ത സീസണിലും ടാമി തന്നെ മതി മുഖ്യ സ്ട്രൈക്കറായി എന്നാണ് ലമ്പാർഡിന്റെ ഇപ്പോഴത്തെ തീരുമാനം