ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനെ സൗദി അറേബ്യൻ രാജ കുടുംബം സ്വന്തമാക്കുന്നു. 300 മില്യൺ നൽകിയാണ് സൗദി അറേബ്യ പബ്ലിക് ഇൻവസ്റ്റ്മെന്റ് ഫണ്ട് എന്ന പി എഫ് ഐയിലേക്ക് ന്യൂകാസിലിന്റെ ഉടമസ്ഥാവകാശം മാറാൻ പോകുന്നത്. സൗദി രാജ കുടുംബം തന്നെയാണ് ഇതിനി പിറകിൽ. അവസാന കുറച്ച് വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു ന്യൂകാസിൽ യുണൈറ്റഡ്.
300 മില്യൺ നൽകി ക്ലബിന്റെ 80% ഓഹരികളും പി എഫ് ഐ വാങ്ങും. ബാക്കി 20 ശതമാനം ഇപ്പോൾ ഉള്ള രണ്ട് ഉടമകളുടെ കയ്യിൽ ഉണ്ടാകും. എന്നാൽ ക്ലബിന്റെ എല്ലാ അധികാരങ്ങളും ഇനി സൗദി അറേബ്യൻ മുതലാളിമാർക്കായിരിക്കും. ന്യൂകാസിൽ ആരാധകർക്ക് ഇടയിൽ ഇതിന് സമ്മിശ്ര പ്രതികരണം ആണെങ്കിലും ഈ ഡീൽ ഉടൻ നടന്നേക്കും. ഏപ്രിലിനു മുമ്പ് സാങ്കേതിക പ്രക്രിയകൾ പൂർത്തിയാകും എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ.