ബ്രസീൽ ക്ലബായ ഗ്രെമിയോ ഇന്നലെ കളിക്കാൻ ഗ്രൗണ്ടിൽ എത്തിയത് മാസ്ക് ധരിച്ച് കൊണ്ടായിരുന്നു. കൊറോണ ഭീതി ലോകം മുഴുവൻ വ്യാപിക്കുമ്പോഴും അത് വകവെക്കാതെ ബ്രസീലിൽ ഫുട്ബോൾ തുടരുന്നതിനെതിരെ ആയിരുന്നു ഗ്രെമിയോ ക്ലബിന്റെ പ്രതിഷേധം. ഇന്നലെ സാവോ ലൂയിസിനെതരെ ആയിരുന്നു ഗ്രെമിയോയുടെ മത്സരം.
മത്സരത്തിന് മുമ്പ് മാസ്ക് അണിഞ്ഞാണ് താരങ്ങൾ ഗ്രൗണ്ടിലേക്ക് എത്തിയത്. ലോകം മുഴുവൻ ഫുട്ബോൾ കളി നിർത്തിയപ്പോഴും ബ്രസീലിൽ ഇത് തുടരുന്നത് എന്തിനാണ് എന്ന് മത്സര ശേഷം ഗ്രെമിയോ പരിശീലകൻ പൗളോ ലുൽസ് ചോദിക്കുന്നു. ഇവിടെയുള്ള ഫുട്ബോൾ താരങ്ങളുടെ ജീവന് വിലയില്ലെ എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. ഫുട്ബോൾ ആരാധകരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുന്നില്ല എങ്കിലും മത്സരം തുടരട്ടെ എന്നായിരുന്നു ബ്രസീൽ ഫുട്ബോൾ അധികൃതരുടെ നിലപാട്. പ്രതിഷേധങ്ങൾ ഫലിച്ചതിനാൽ ഇന്നലെ വൈകിട്ടോടെ ബ്രസീലിലെ ഫുട്ബോൾ ഒക്കെ തൽക്കാലം നിർത്തിവെക്കാൻ ഉത്തരവ് ഇറങ്ങി.