ഈസ്റ്റ് ബംഗാളും ഐ എസ് എല്ലിലേക്ക്

- Advertisement -

കൊൽക്കത്തൻ ഇതിഹാസ ക്ലബായ മോഹൻ ബഗാനു പിന്നാലെ ഈസ്റ്റ് ബംഗാളും ഐ എസ് എല്ലിലേക്ക് എത്തുമെന്ന് സൂചന. കൊൽക്കത്തൻ പത്രങ്ങളാണ് ഈസ്റ്റ് ബംഗാൾ അടുത്ത സീസണിൽ തന്നെ ഐ എസ് എല്ലിലേക്ക് എത്തും എന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഈസ്റ്റ് ബംഗാളിന്റെ ഇപ്പോഴത്തെ സ്പോൺസർമാരായ ക്വെസുമായി ഈസ്റ്റ് ബംഗാൾ ഇടിച്ച് പിരിയാൻ നിൽക്കുകയാണ്.

ഈ ഏപ്രിലോടെ ക്വെസ് ഈസ്റ്റ് ബംഗാൾ വിടും. പുതിയ സ്പോൺസർമാർ വരുന്നതോടെ ഒപ്പം അവർ ഐ എസ് എല്ലിലേക്ക് ബിഡും ചെയ്യും എന്നാണ് കരുതപ്പെടുന്നത്. കൊൽക്കത്തയിലെ മറ്റൊരു ക്ലബായ മോഹൻ ബഗാൻ എ ടി കെ കൊൽക്കത്തയുമായി ലയിച്ചാണ് ഐ എസ് എല്ലിലേക്ക് എത്തുന്നത്. രണ്ട് ക്ലബുകളും ഐ എസ് എല്ലിൽ എത്തുകയാണെങ്കിൽ അത് ഐ എസ് എല്ലിന് വലിയ ഊർജ്ജമാകും. ഒപ്പം കൊൽക്കത്തൻ ഡെർബികൾ വീണ്ടും കാണാനും സാധിക്കും.

Advertisement