സിംബാബ്വെക്കെതിരായ ഒന്നാം ടി20 മത്സരത്തിൽ ബംഗ്ലാദേശിന് വിജയം. 48 റൺസിനാണ് ബംഗ്ലാദേശ് സിംബാബ്വെയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 3 വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് എടുത്തത്. തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്വെ 19 ഓവറിൽ 152 റൺസിന് എല്ലാരും പുറത്താവുകയായിരുന്നു.
വെടിക്കെട്ട് പ്രകടനം നടത്തിയ സൗമ്യ സർക്കാർ ആണ് ബംഗ്ലാദേശ് സ്കോർ 200ൽ എത്തിച്ചത്. സൗമ്യ സർക്കാർ 32 പന്തിൽ 62 റൺസ് എടുത്ത് പുറത്താവാതെ നിന്നു. തമിം ഇക്ബാൽ(41), ലിറ്റോൺ ദാസ്(59) എന്നിവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവസാന ഓവറുകളിൽ 8 പന്തിൽ നിന്ന് 17 റൺസ് എടുത്ത മുഷ്ഫിഖുർ റഹീമും 9 പന്തിൽ 14 റൺസ് എടുത്ത മഹ്മൂദുള്ളയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
തുടർന്ന് ബാറ്റ് ചെയ്ത സിംബാബ്വെക്ക് വേണ്ടി ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 28 റൺസ് എടുത്ത കമുൻഹുകംവെയാണ് സിംബാബ്വെയുടെ ടോപ് സ്കോറർ. വാലറ്റത്ത് 13 പന്തിൽ 20 റൺസ് എടുത്ത ട്രിപ്പാനോയും 16 പന്തിൽ 25 റൺസ് എടുത്ത മുമ്പയുമാണ് സിംബാബ്വെയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.