കൊറോണ ഭീഷണിയെ തുടർന്ന് ഈ മാസം തുടങ്ങാനിരുന്ന നേപ്പാൾ എവറസ്റ്റ് പ്രീമിയർ ലീഗ് മാറ്റിവെച്ചു. മാർച്ച് 14ന് എവറസ്റ്റ് പ്രീമിയർ ലീഗ് തുടങ്ങുമെന്നാണ് കരുതപ്പെട്ടിരുന്നത്. തുടർന്നാണ് കൊറോണ ഭീഷണിയെ തുടർന്ന് ടൂർണമെന്റ് മാറ്റി വെച്ചത്. സൗകര്യപ്പെടുന്ന ഏറ്റവും അടുത്ത തിയ്യതിയിൽ തന്നെ മത്സരം നടക്കുമെന്ന് സംഘടകർ വ്യക്തമാക്കിയിട്ടുണ്ട്.
നേപ്പാൾ ഗവണ്മെന്റിന്റെ നിർദേശ പ്രകാരമാണ് ടൂർണമെന്റ് നീട്ടിവെക്കാൻ സംഘടകർ തീരുമാനിച്ചത്. സൂപ്പർ താരം ക്രിസ് ഗെയ്ൽ അടക്കം നിരവധി താരങ്ങൾ പങ്കെടുക്കാൻ ഇരുന്ന ടൂർണമെന്റാണ് കൊറോണ ഭീഷണിയെ തുടർന്ന് മാറ്റിവെച്ചത്. കൊറോണ വൈറസ് ബാധിച്ച ചൈനയുമായി അതിർത്തി പങ്കിടുന്ന രാജ്യം കൂടിയാണ് നേപ്പാൾ.