കൊറോണ കാരണം മാറ്റി വെച്ച ഇന്റർ മിലാനും യുവന്റസും തമ്മിലുള്ള സീരി എ പോരാട്ടം ഈ ഞായറാഴ്ച നടക്കും. മാർച്ച് 8ന് ഒഴിഞ്ഞ സ്റ്റേഡിയത്തിൽ കളി നടത്താൻ ആണ് ഇപ്പോൾ ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനം എടുത്തിരിക്കുന്നത്. ഈ മത്സരം മാത്രമല്ല ഇറ്റലിയിൽ മാറ്റിവെക്കപ്പെട്ട എല്ലാ മത്സങ്ങളും ഇനി ഒഴിഞ്ഞ കാണികൾക്ക് പ്രവേശനമില്ലാത്ത സ്റ്റേഡിയത്തിൽ ആകും നടക്കുക.
കൊറോണ പടരുന്നത് ഒഴിവാക്കാൻ ആണ് തീരുമാനം. ഏപ്രിൽ 3 വരെ ഇറ്റലിയിൽ എല്ലാ കായിക മത്സരങ്ങളും ഈ നിലയിൽ ആകും നടക്കുക. യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാകും മത്സരം നടക്കുക. കിരീട പോരാട്ടത്തിൽ അതിനിർണായകമായ പോരാട്ടമാണിത്. ഇപ്പോൾ യുവന്റസ് 25 മത്സരങ്ങളിൽ നിന്ന് 60 പോയന്റുമായി രണ്ടാമതും ഇന്റർ മിലാൻ 24 മത്സരങ്ങളിൽ നിന്ന് 54 പോയന്റുമായി മൂന്നാമതുമാണ് ഉള്ളത്. 26 മത്സരങ്ങൾ കളിച്ച ലാസിയോ 62 പോയന്റുമായി ഒന്നാമത് നിൽക്കുന്നു.