രാജ്യശത്രുത മറന്നു ദുബായ് ഓപ്പണിൽ ഡബിൾസിൽ ജ്യോക്കോവിച്ചും സിലിച്ചും ഒന്നിക്കും

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

സെർബിയക്കാരൻ ആണ് നൊവാക് ജ്യോക്കോവിച്ച്, 17 തവണ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ താരം. മാരിൻ സിലിച്ച് ആവട്ടെ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തിയ ക്രൊയേഷ്യൻ താരവും. ഇരുവരും 2 അയൽക്കാർ ആണെങ്കിലും ചരിത്രപരമായി വലിയ ശത്രുത പുലർത്തുന്ന ഇരു രാജ്യങ്ങളിൽ നിന്ന് വന്നവർ പക്ഷെ വരുന്ന ദുബായ് ഡ്യൂട്ടി ഫ്രീ ഓപ്പണിൽ സിംഗിൾസിന് പിറമെ ഇരു താരങ്ങളും ഡബിൽസിലും ഒരു കൈ നോക്കും, 2 പേരും ഒന്നിച്ചു.

എന്നും വലിയ ശത്രുതയുടെ കഥയാണ് സെർബിയ, ക്രൊയേഷ്യ രാജ്യങ്ങൾക്കു പറയാൻ ഉള്ളത്. പലപ്പോഴും ഏറ്റവും മോശം ബന്ധം ഇന്നും കാത്ത് സൂക്ഷിക്കുന്ന രാജ്യങ്ങൾ ആണ് രണ്ടും. ഫുട്‌ബോളിലും ബാസ്ക്കറ്റ് ബോളിലും ഒക്കെ ഇരു രാജ്യങ്ങളും തമ്മിൽ വലിയ ശത്രുത ആണ് വച്ച് പുലർത്തുന്നത്. എന്നാൽ രാജ്യങ്ങൾ തമ്മിലുള്ള ശത്രുത ഒരിക്കലും തങ്ങളുടെ സൗഹൃദത്തിൽ വില്ലനാകാൻ ഇരു താരങ്ങളും അനുവദിച്ചിരുന്നില്ല. എപ്പോഴും മികച്ച ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു ഇരുവരും. 2013 ൽ മരുന്നടി വിവാദത്തിൽ സിലിച്ചിന് വിലക്ക് കിട്ടിയപ്പോൾ ആദ്യം സിലിച്ചിന് പിന്തുണയും ആയി വന്ന താരങ്ങളിൽ ഒരാൾ ജ്യോക്കോവിച്ച് ആയിരുന്നു.

പിന്നീട് സിലിച്ച് തെറ്റ് ചെയ്തിട്ടില്ല എന്നും തെളിയിക്കപ്പെട്ടിരുന്നു. പിന്നീട് തനിക്ക് ജ്യോക്കോവിച്ചിൽ നിന്ന് അന്ന് ലഭിച്ച പിന്തുണയെ വലിയ നന്ദിയോടെയാണ് സിലിച്ച് സ്മരിച്ചത്. നിലവിൽ ഇപ്പോൾ ദുബായ് ഓപ്പണിൽ ഇരു താരങ്ങളും ഒന്നിക്കുമ്പോൾ കിരീടം തന്നെയാവും ആരാധകർ പ്രതീക്ഷിക്കുക. ക്രൊയേഷ്യൻ ടെന്നീസ് ഇതിഹാസവും നിലവിലെ ജ്യോക്കോവിച്ചിന്റെ പരിശീലകനും ആയ ഗാരൻ ഇവനിസെവിച്ചിന്റെ സാന്നിധ്യവും താരങ്ങളുടെ ഈ തീരുമാനത്തിന് പിറകിൽ ഉണ്ട്. മുമ്പ് സിലിച്ച് ഗ്രാന്റ് സ്‌ലാം നേടിയ സമയത്ത് ഇവനിസെവിച്ച് തന്നെയായിരുന്നു സിലിച്ചിന്റെയും പരിശീലകൻ.