യുവന്റസ് പരിശീലകനായ മൗറീസിയോ സാരിയോട് മാപ്പ് പറഞ്ഞ് ലിവർപൂൾ പരിശീലകൻ ജർഗൻ ക്ലോപ്പ്. യുവന്റസിനെ പറ്റിയുള്ള തന്റെ പരാമർശങ്ങൾക്ക് ശേഷമാണ് ക്ലോപ്പ് മാപ്പ് പറഞ്ഞത്. ഇറ്റലിയിൽ യുവന്റസിന് 10 പോയന്റ് ലീഡ് ഇല്ലാത്തത് തന്നെ ആദ്ഭുതപ്പെടുത്തുന്നു എന്നാണ് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് മുൻപ് പറഞ്ഞത്. എന്നാൽ തനിക്ക് സാരിക്ക് മേൽ അനാവശ്യ സമ്മർദ്ദമുണ്ടാക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പെട്ടന്ന് മനസിൽ തോന്നിയത് പറഞ്ഞതാണെന്നും ക്ലോപ്പ് പറഞ്ഞു.
മറ്റ് പരിശീലകരെ പോലെ മൈന്റ് ഗെയിമുകൾ ഒന്നുമറീയീല്ലെന്നും പെട്ടെന്നുള്ള പ്രതികരണമായിരുന്നെന്നും ക്ലോപ്പ് കൂട്ടിച്ചെർത്തു. അതേ സമയം ക്ലോപ്പിന്റെ പരാമർശങ്ങളോട് സാരി പ്രതികരിച്ചില്ല. അതേ സമയം ഇറ്റലിയിലെ കിരീടപ്പോരാട്ടം കനക്കുന്നുണ്ടെന്നും ക്ലോപ്പ് പറഞ്ഞു. കോണ്ടെയുടെ ഇന്ററും ലാസിയോയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ക്ലോപ്പ് കൂട്ടിച്ചേർത്തു. യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന്റെ എതിരാളികൾ അത്ലെറ്റിക്കോ മാഡ്രിഡാണ്.