മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ മധ്യനിര താരം മക്ടോമിനെ പരിക്ക് മാറി തിരികെയെത്തി എങ്കിലും ചെൽസിക്ക് എതിരായ മത്സരത്തിൽ കളിക്കില്ല. മക്ടോമിനെ, ടുവൻസബെ എന്നിവർ ചെൽസിക്ക് എതിരായ മത്സരത്തിന് തയ്യാറല്ല എന്ന് പരിശീലകൻ ഒലെ പറഞ്ഞു. ഇനിയും ഒരു ആഴ്ചയെങ്കിലും ഇരുവർക്കും ഫസ്റ്റ് ടീമിൽ എത്താൻ ആകും എന്നും ഒലെ പറഞ്ഞു. പോൾ പോഗ്ബയും തിരിച്ചുവരവിന് അടുത്ത് ഒന്നുമല്ല എന്ന് ഒലെ പറഞ്ഞു.
തിങ്കളാഴ്ച ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ നേരിടുന്നത്. കഴിഞ്ഞ ഡിസംബർ മാസം മുതൽ പരിക്കിന്റെ പിടിയിലാണ് മക്ടോമിനെ. യുണൈറ്റഡിന്റെ മധ്യനിരയിൽ ഈ സീസണിൽ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ മക്ടോമിനെയ്ക്ക് ആയിരുന്നു.