കൊറോണ വൈറസ് ബാധ മൂലം കഷ്ടപ്പെടുന്ന ചൈനീസ് ജനതക്ക് പിന്തുണയുമായി ബാഴ്സലോണ. ശനിയാഴ്‌ച നടക്കുന്ന ബാഴ്സ- ഗെറ്റാഫെ മത്സരത്തിൽ ചൈനീസ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ചടങ്ങുകൾ ബാഴ്സ സംഘടിപ്പിക്കും. ഗെറ്റാഫെ ക്ലബ്ബും ഇതിന് അനുകൂലമായ നിലപാട് ആണ് എടുത്തത് എന്നും ബാഴ്സലോണ പ്രഖ്യാപനത്തിൽ പറഞ്ഞു.
ബാഴ്സയുടെ ചൈനീസ് ആരാധക കൂട്ടത്തിൽ നിനുള്ളവരാകും നാളെ കളിക്കാർക്ക് ഒപ്പം മത്സരത്തിന് മുന്നോടിയായി കളത്തിൽ ഇറങ്ങുക. ഇവരുടെ ജേഴ്സിയിൽ ഇംഗ്ലീഷിൽ ‘Stonger Together’ എന്നും ചൈനീസ് ഭാഷയിൽ ‘ support China’ എന്നർത്ഥം വരുന്ന പ്രിന്റുകളും ഉണ്ടാകും. 2013 മുതൽ തന്നെ ചൈനയിൽ കാര്യമായ ഇടപെടലുകൾ നടത്തുന്ന ക്ലബ്ബാണ് ബാഴ്സ. ഹോങ്കോങ്ങിൽ അവർക്ക് ഓഫീസും നിലവിലുണ്ട്.