ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറാൻ പോകുന്ന അഹമ്മദബാദിലെ മൊടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് എത്തും. മൊടേര സ്റ്റേഡിയം 2015ൽ പുനർനിർമ്മിക്കാൻ തുടങ്ങിയിരുന്നു. സർദാർ വല്ലാഭായ് പട്ടേൽ സ്റ്റേഡിയം എന്ന് പേരുമാറ്റിയ സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തി പത്തായിരം പേർക്ക് ഒരേ സമയം ക്രിക്കറ്റ് കാണാൻ സാധിക്കും.
ഈ സ്റ്റേഡിയം ഉദ്ഘാടനം ആവുന്നതോടെ ഓസ്ട്രേലിയയിലെ മെൽബൺ സ്റ്റേഡിയത്തെ പിറകിലാക്കി ഒന്നാം സ്ഥാനത്ത് ഈ ഇന്ത്യൻ സ്റ്റേഡിയം എത്തും. ഇന്ത്യൻ പ്രധാനമന്ത്രി മോഡിയുടെ സ്വപ്ന പദ്ധതിയായ സ്റ്റേഡിയം ട്രമ്പ് തന്നെയാകും ഉദ്ഘാടനം ചെയ്യുക. ഈ മാസം ട്രമ്പ് ഇന്ത്യൻ സന്ദർശനത്തിന് എത്തുന്നുണ്ട്. അപ്പോഴാകും ഉദ്ഘാടനം നടക്കുക.