നോർത്ത് ഈസ്റ്റിന് പരിശീലകനായ റോബേർട്ട് ജാർനിയെ ക്ലബ് പുറത്താക്കി.ലീഗിലെ ദയനീയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ജാർനിയെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചത്. ഐ എസ് എല്ലിൽ മികച്ച രീതിയിൽ സീസൺ തുടങ്ങി എങ്കിലും പിന്നീട് ജാർനിയുടെ കീഴിൽ വിജയമില്ലാത്ത ടീമായി നോർത്ത് ഈസ്റ്റ് മാറുകയായിരുന്നു. ഐ എസ് എല്ലിലെ അവസാന 11 മത്സരങ്ങളിൽ ഒരു വിജയം വരെ സ്വന്തമാക്കാൻ നോർത്ത് ഈസ്റ്റിന് ആയിരുന്നില്ല.
പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച നോർത്ത് ഈസ്റ്റ് ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ് ഉള്ളത്. ആകെ രണ്ട് വിജയം മാത്രമെ നോർത്ത് ഈസ്റ്റിന് ഈ സീസണിൽ ഇതുവരെ നേടാൻ ആയിട്ടുള്ളൂ. ജാർനിക്ക് പകരം താൽക്കാലികമായി ഖാലിദ് ജമീൽ നോർത്ത് ഈസ്റ്റിന്റെ ചുമതലയേൽക്കും. മുമ്പ് ഐസാളിനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് ഖാലിദ് ജമീൽ.
മുമ്പ് ക്രൊയേഷ്യക്ക് വേണ്ടി ലോകകപ്പ് വരെ കളിച്ചിട്ടുള്ള താരമാണ് പുറത്തായ പരിശീലകൻ റൊബ്ബേർട്ട് ജാർനി. ക്രൊയേഷ്യയുടെ അണ്ടർ 19, അണ്ടർ 20 ടീമുകളുടെ പരിശീലകനുമായിരുന്നു ഇ ജാർനി. പല പ്രമുഖ ക്രൊയേഷ്യൻ ക്ലബുകളെയും ഇദ്ദേഹം മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്. പുസ്കാസ് അകഡേമിയ, ഹജ്ഡുക് സ്പ്ലിറ്റ് എന്നീ ക്ലബുകളുടെയും പരിശീലകനായിരുന്നു ജാർനി.
പ്രമുഖ ക്ലബുകളായ റയൽ മാഡ്രിഡ്, യുവന്റസ്, റയൽ ബെറ്റിസ് ടീമുകൾക്കായൊക്കെ കളിച്ചിട്ടുള്ള താരം കൂടിയാണ് ജാർനി.