മാനന്തവാടി സെവൻസിൽ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് ലിൻഷാ മണ്ണാർക്കാട് സെമിയിൽ

- Advertisement -

മാനന്തവാടി അഖിലേന്ത്യാ സെവൻസിലും ഫിഫാ മഞ്ചേരി പുറത്ത്. ഇന്ന് നടന്ന ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ ലിൻഷ മണ്ണാർക്കാട് ആണ് ഫിഫയെ തകർത്തത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിലാണ് ലിൻഷ വിജയം കൊയ്തത്. നിശ്ചിത സമയത്ത് മത്സരം 2-2 എന്ന നിലയിൽ ആയിരുന്നു. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഫിഫയ്ക്ക് ഒരു കിക്ക് പിഴച്ചു. ലിൻഷാ മണ്ണാർക്കാട് സെമിയിലേക്ക് മുന്നേറുകയും ചെയ്തു. കഴിഞ്ഞ ദിവസം കാടപ്പടി സെവൻസിലും ഫിഫ പരാജയം രുചിച്ചിരുന്നു.

നാളെ മാനന്തവാടിയിൽ ആദ്യ സെമിയിൽ ഉഷാ തൃശ്ശൂർ മെഡിഗാഡ് അരീക്കോടിനെ നേരിടും.

Advertisement