റെക്കോർഡ് കുറിച്ച വിജയവുമായി ഇന്ത്യൻ വനിതകൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയക്ക് എതിരായ ട്വി20യിൽ ഇന്ത്യൻ വനിതകൾക്ക് ഗംഭീര വിജയം. ഓസ്ട്രേലിയയുടെ 173 റൺസ് എന്ന വിജയ ലക്ഷ്യം 2 പന്തു ശേഷിക്കെ ആണ് ഇന്ത്യ മറികടന്നത്. ഇന്ത്യൻ വനിതകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചേസ് ആണ് ഇത്. ഇത്രയും വലിയ സ്കോർ ഇതുവരെ ഇന്ത്യ പിന്തുടർന്ന് വിജയിച്ചിട്ടില്ല. സ്മ്രിതി മന്ദാനയുടെയും ഷഫലി വെർമയുടെയും മികവിലാണ് ഏഴു വിക്കറ്റിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയത്.

57 പന്തിൽ 93 റൺസ് എടുത്ത ഗാർഡ്നെറുടെ ബലത്തിൽ ആയിരുന്നു ഓസ്ട്രേലിയ 173 എന്ന വലിയ ലക്ഷ്യം ഇന്ത്യക്ക് മുന്നിൽ ഉയർത്തിയത്. 16കാരിയായ ഷഫാലി 28 പന്തിൽ 49 റൺസ് എടുത്ത് ഇന്ത്യക്ക് ഗംഭീര തുടക്കം നൽകി. പിന്നാലെ സ്മ്രിതി മന്ദാനയുടെ 55 റൺസ് ഇന്ത്യയെ വിജയത്തിനടുത്തേക്കും എത്തിച്ചു. 48 പന്തിൽ നിന്നായിരുന്നു മന്ദാനയുടെ 55 റൺസ്. സ്മ്രിതിയുടെ 11ആം ട്വി20 ഫിഫ്റ്റിയാണിത്. ക്യാപ്റ്റൻ ഹർമൻപ്രീതും (20 റൺസ്) ദീപ്തി ശർമ്മയും (4 പന്തിൽ 11) ഇന്ത്യൻ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ ത്രിരാഷ്ട്ര ടൂർണമെബ്റ്റിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് എത്തി.