പ്രീമിയർ ലീഗിൽ ജനുവരി മാസത്തിലെ ഏറ്റവും മികച്ച പരിശീലകനുള്ള അവാർഡ് യുർഗൻ ക്ളോപ്പ് സ്വന്തമാക്കി. ഈ സീസണിൽ ഇത് അഞ്ചാം തവണയാണ് ലിവർപൂൾ പരിശീലകൻ ഈ അവാർഡ് നേടുന്നത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ മാനേജർ ഓഫ് ദി മന്ത് അവാർഡ് നേടുന്ന താരം പരിശീലകൻ എന്ന റെക്കോർഡും ഇതോടെ ക്ളോപ്പിന്റെ പേരിലായി.
ജനുവരിയിൽ കളിച്ച 5 കളികളിൽ 5 എണ്ണത്തിലും ജയിച്ചാണ് ലിവർപൂൾ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തങ്ങളുടെ കരുത്ത് കൂട്ടിയത്. 2017-2018 സീസണിൽ 4 അവാർഡ് നേടിയ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ്പ് ഗർഡിയോളയുടെ റെക്കോർഡ് ആണ് ക്ളോപ്പ് ഇന്നത്തെ നേട്ടത്തോടെ തകർത്തത്.