കെയ്നിന്റെയും ജറാർഡിന്റെയും റെക്കോർഡ് ഇനിയില്ല, അഗ്യൂറോ ജനുവരിയിലെ മികച്ച താരം

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജനുവരി മാസത്തിലെ മികച്ച കളികാരനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോ സ്വന്തമാക്കി. തന്റെ കരിയറിൽ ഇത് ഏഴാം തവണയാണ് താരം ഇതേ അവാർഡ് സ്വന്തമാക്കുന്നത്. ഹാരി കെയ്ൻ, സ്റ്റീവൻ ജെറാർഡ് എന്നിവർ മുൻപ് 6 തവണ വീതം ഈ അവാർഡ് നേടിയിട്ടുണ്ട്. ഈ റെക്കോർഡും അഗ്യൂറോ തകർത്തു.

ജനുവരിയിൽ 3 കളികളിൽ നിന്നായി 6 ഗോളുകളും ഒരു അസിസ്റ്റും ആണ് താരം സിറ്റിക്കായി നേടിയത്. വില്ലക്ക് എതിരായ ഹാട്രിക്ക് അടക്കമാണ് ഇത്. ജനുവരിയിൽ തന്നെ ലീഗിൽ ഏറ്റവും കൂടുതൽ ഹാട്രിക് നേടുന്ന കളിക്കാരൻ എന്ന റെക്കോർഡും, ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന വിദേശ താരം എന്ന റെക്കോർഡും അഗ്യൂറോ സ്വന്തമാക്കിയിരുന്നു. ജാക് ഗ്രീലിഷ്, ഹെൻഡേഴ്സൻ, അയോസെ പെരസ്, ജാക് സ്റ്റീവൻസ് അടക്കമുള്ളവരെ പിന്തള്ളിയാണ് താരം അവാർഡ് നേടിയത്.