ഇന്ത്യൻ താരത്തെ ഇടിച്ച ഓസ്‌ട്രേലിയൻ യുവതാരത്തിനെതിരെ നടപടി

Staff Reporter

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അണ്ടർ 19 ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ ഇന്ത്യൻ താരം ആകാശ് സിംഗിനെ ഇടിച്ച ഓസ്‌ട്രേലിയൻ താരം സാം ഫന്നിംഗിനെതിരെ ഐ.സി.സി നടപടി. രണ്ട് ഡിമെറിറ്റ് പോയിന്റാണ് താരത്തിന് ഐ.സി.സി നൽകിയിരിക്കുന്നത്. ഐ.സി.സി പെരുമാറ്റ ചട്ടത്തിലെ 2.12 തെറ്റിച്ചതിനാണ് താരത്തിനെതിരെ ഐ.സി.സി നടപടി എടുത്തത്. താരം ഐ.സി.സിയുടെ കണ്ടെത്തൽ അംഗീകരിക്കുകയും ശിക്ഷ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിനിടെ ആകാശ് സിംഗിന്റെ പന്തിൽ റൺസിനായി ഓടുമ്പോൾ ഫന്നിംഗ് ഇന്ത്യൻ താരത്തെ കൈമുട്ടുകൊണ്ട് മനഃപൂർവം തട്ടുകയായിരുന്നു. മത്സരത്തിന്റെ 31മത്തെ ഓവറിലായിരുന്നു സംഭവം. തുടർന്നാണ് താരത്തിനെതിരെ നടപടി. മത്സരത്തിൽ 74 റൺസിന് തോൽപ്പിച്ച് ഇന്ത്യ സെമി ഉറപ്പിച്ചിരുന്നു.