ഹീറോയായി രോഹിത് ശർമ്മ, സൂപ്പർ ഓവറിൽ ഇന്ത്യക്ക് ജയം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശകരമായ മത്സരത്തിൽ ഇന്ത്യക്ക് ജയം. സൂപ്പർ ഓവറിൽ അവസാന പന്തിൽ ജയിക്കാൻ നാല് റൺസ് വേണ്ട സമയത്ത് സിക്സ് അടിച്ച്  രോഹിത് ശർമ്മ ഇന്ത്യക്ക് ജയം നേടികൊടുക്കുകയായിരുന്നു. സൂപ്പർ ഓവറിലെ അവസാന രണ്ട് പന്തിൽ തുടർച്ചയായി സിക്സ് അടിച്ചാണ് രോഹിത് ശർമ്മ ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്. സൂപ്പർ ഓവറിൽ രോഹിത് ശർമ്മ റൺ ഔട്ടിൽ നിന്ന് രക്ഷപെട്ടതും ഇന്ത്യക്ക് തുണയായി.

ടോസ് നഷ്ട്ടപെട്ട  ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് എടുത്തത്. തുടർന്ന് മറുപടി ബാറ്റിങ്ങിറങ്ങിയ ന്യൂസിലാൻഡ് 6 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എടുത്ത് മത്സരം സമനിലയിൽ എത്തുകയായിരുന്നു. തുടർന്ന് സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ്  17 റൺസാണ് എടുത്തത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറയാണ് സൂപ്പർ ഓവറിൽ പന്ത് എറിഞ്ഞത്. തുടർന്ന് ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്ത രോഹിത് ശർമ്മയും കെ.എൽ രാഹുലും ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി.

ന്യൂസിലാൻഡിനു വേണ്ടി ഗുപ്ടിൽ മികച്ച തുടക്കമാണ് നൽകിയത്. 21 പന്തിൽ 31 റൺസ് എടുത്ത ഗുപ്ടിലിനെ താക്കൂർ പുറത്താക്കിയെങ്കിലും ഒറ്റയാൾ പോരാട്ടം നടത്തിയ കെയ്ൻ വില്യംസൺ ന്യൂസിലൻഡിനെ വിജയ തീരത്ത് എത്തിക്കുകയായിരുന്നു. എന്നാൽ അവസാന ഓവറിൽ 9 റൺസ് വേണ്ട സമയത്ത് ആദ്യ പന്തിൽ തന്നെ ന്യൂസിലാൻഡ് സിക്സ് നേടിയെങ്കിലും തുടർന്ന് വളരെ മനോഹരമായി പന്തെറിഞ്ഞ മുഹമ്മദ് ഷമി മത്സരം സൂപ്പർ ഓവറിൽ എത്തിക്കുകയായിരുന്നു. അവസാന ഓവറിൽ കെയ്ൻ വില്യംസന്റെയും റോസ് ടെയ്‌ലറുടെയും വിക്കറ്റുകൾ വീഴ്ത്തി ഷമി മത്സരം സൂപ്പർ ഓവറിൽ എത്തിച്ചു. അവസാന പന്തിൽ ന്യൂസിലാൻഡിനു ജയിക്കാൻ ഒരു റൺസ് വേണ്ട സമയത്താണ് അവസാന പന്തിൽ റോസ് ടെയ്‌ലറുടെ വിക്കറ്റ് ഷമി വീഴ്ത്തിയത്

നേരത്തെ രോഹിത് ശർമ്മയുടെയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എടുത്തത്. ഒരു ഘട്ടത്തിൽ ഇന്ത്യൻ സ്കോർ 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യൻ മധ്യ നിരയെ സമർത്ഥമായി പ്രതിരോധിച്ച ന്യൂസിലാൻഡ് ഇന്ത്യൻ സ്കോർ 179 ഒതുക്കുകയായിരുന്നു. രോഹിത് ശർമ്മ 40 പന്തിൽ 65 റൺസും വിരാട് കോഹ്‌ലി 27 പന്തിൽ 38 റൺസുമെടുത്ത് പുറത്തായി.