പ്രതിരോധം ശക്തമാക്കാൻ സ്പാനിഷ് താരം ആഴ്സണലിലേക്ക്

na

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ ക്ലബ്ബ് ഫ്ലെമംഗോയുടെ സെൻട്രൽ ഡിഫൻഡർ പാബ്ലോ മാരി ആഴ്സണലിലേക്ക് എന്ന് സൂചനകൾ. ഈ ട്രാൻസ്ഫർ വിൻഡോ അവസാനികുന്നതിന് മുൻപ് തന്നെ താരം ലണ്ടനിൽ എത്തി ട്രാൻസ്ഫർ പൂർത്തിയാക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ലോണിൽ എത്തിക്കുന്ന താരത്തെ 7 മില്യൺ യൂറോയുടെ കരാറിൽ സ്ഥിരം ആയി വാങ്ങാനുള്ള ഓപ്‌ഷനും ഉണ്ടായേക്കും.

കാലം ചേംബേഴ്സിന്റെ പരിക്ക് കാരണമാണ് ആഴ്സണൽ സെൻട്രൽ ഡിഫണ്ടർക്കായി രംഗത്ത് വന്നത്. 26 വയസുകാരനായ മാരി 2016 മുതൽ 2019 വരെ മാഞ്ചസ്റ്റർ സിറ്റി താരമായിരുന്നു. പക്ഷെ അവരുടെ ആദ്യ ഇലവനിൽ ഒരിക്കൽ പോലും അവസരം ലഭിക്കാതെ വന്നതോടെയാണ് താരം ബ്രസീലിയൻ ലീഗിലേക്ക് മാറിയത്.