മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ മധ്യനിര താരം ഫെർണാണ്ടിഞ്ഞോ ക്ലബ്ബ്മായി പുത്തൻ കരാർ ഒപ്പിട്ടു. ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് വിട്ടേക്കും എന്ന സാഹചര്യത്തിൽ നിൽക്കെയാണ് താരം ഒരു വർഷത്തേക്ക് കരാർ നീട്ടിയത്.
34 വയസുകാരനായ താരം സിറ്റിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡർ ആയ താരം 2013 ൽ ശാക്തറിൽ നിന്നാണ് സിറ്റിയിലേക്ക് എത്തുന്നത്. പിന്നീടുള്ള 7 വർഷവും താരം സിറ്റി ആദ്യ ടീമിന്റെ ഭാഗമായി. ഈ സീസണിൽ ലപ്പോർട്ടിന് പരിക്ക് പറ്റിയപ്പോൾ സെൻട്രൽ ഡിഫൻസിൽ കളിക്കാനും താരം തയാറായി. 2011 മുതൽ ബ്രസീൽ ദേശീയ ടീമിന്റെയും ഭാഗമാണ് ഫെർണാണ്ടിഞ്ഞോ.