ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് വന്നില്ലെങ്കിൽ 2021ൽ ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിന് പാകിസ്ഥാൻ ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി വസിം ഖാൻ. നിലവിൽ ഈ വർഷം സെപ്റ്റംബറിലാണ് ഏഷ്യ കപ്പ് കപ്പ് നടത്താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചത്.
2008ന് ശേഷം ഇന്ത്യൻ ടീം പാകിസ്ഥാൻ പര്യടനം നടത്തിയിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്നാണ് ഇന്ത്യൻ ടീം പാകിസ്ഥാനിൽ പര്യടനം നടത്തിരുന്നത്. 2012ൽ നിശ്ചിത ഓവർ മത്സരങ്ങൾ കളിക്കാനായി പാകിസ്ഥാൻ ഇന്ത്യയിൽ പര്യടനം നടത്തിയിരുന്നു.
നേരത്തെ പാകിസ്ഥാനിലേക്ക് ബംഗ്ലാദേശ് ടീമിനെ പര്യടനത്തിന് അയക്കുകയാണെങ്കിൽ ഏഷ്യ കപ്പ് ടൂർണമെന്റ് നടത്താനുള്ള അവകാശം ബംഗ്ളദേശിന് നൽകുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഏഷ്യ കപ്പ് നടത്താനുള്ള അവകാശം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ബംഗ്ലാദേശിന് നൽകിയിട്ടില്ലെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.