ന്യൂകാസിലിലേക്കും അറബി പണം, സൗദി രാജകുമാരൻ ക്ലബ്ബ് സ്വന്തമാക്കിയേക്കും

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ന്യൂകാസിൽ യുണൈറ്റഡ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വന്തമാക്കിയേക്കും എന്ന് റിപ്പോർട്ടുകൾ. ക്ലബ്ബിന് വിലയിട്ട രാജകുമാരൻ വരും ദിവസങ്ങളിൽ കൈമാറ്റം പൂർത്തിയാക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ. 340 മില്യൺ യൂറോയുടെ കരാറാണ് നിലവിലെ ഉടമ മൈക്ക് ആഷ്‌ലിയുമായി സൗദി സംഘം ഒപ്പിടാൻ സാധ്യത എന്നും ബ്രിടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ സൗദി നടത്തിയ ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെയാണ് മുൻ ജേതാക്കൾ കൂടിയായ ന്യൂകാസിലിലേക് അവരുടെ ശ്രദ്ധ തിരിച്ചത്. ക്ലബ്ബിലേക്ക് പണം നിക്ഷേപിക്കാൻ സാധിക്കാതെ ഉടമ നേരത്തെ തന്നെ ക്ലബ്ബ് വിൽപ്പനക്ക് വെച്ചിരുന്നു. 2007 ൽ ആണ് ആഷ്‌ലി ക്ലബ്ബ് വാങ്ങുന്നത്. നിലവിൽ ലീഗിൽ 14 ആം സ്ഥാനത്താണ് ക്ലബ്ബ്.