ആരാധകന് നേരെ മോശം പെരുമാറ്റം, മാപ്പ് പറഞ്ഞ് ബെൻ സ്റ്റോക്സ്

Staff Reporter

ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഔട്ട് ആയതിന് ശേഷം കാണികളിലൊരാളോട് മോശം വാക്കുകൾ ഉപയോഗിച്ച് പുലിവാല് പിടിച്ച് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്. 2 റൺസ് എടുത്ത താരം പുറത്തുപോവുമ്പോൾ താരത്തിനെതിരെ കാണികളിൽ ഒരാൾ താരത്തോട് കയർത്തു സംസാരിക്കുകയും തുടർന്ന് താരം ആരാധകനെതിരെ മോശം വാക്കുകൾ ഉപയോഗിച്ചത് ടെലിവിഷനിൽ കാണിക്കുകയും ചെയ്തിരുന്നു.

തുടർന്ന് ബെൻ സ്റ്റോക്സ് തന്റെ പെരുമാറ്റത്തിൽ മാപ്പ് ചോദിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുകയും ചെയ്തിരുന്നു. തന്നോട് ആരാധകൻ മോശമായി പെരുമാറിയെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു. താരത്തിന്റെ മോശം പെരുമാറ്റത്തിനെതിരെ ഐ.സി.സി നടപടി എടുക്കാനും സാധ്യതയുണ്ട്. അതെ സമയം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് താരങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.