ദക്ഷിണാഫ്രിക്കൻ ഏകദിന ടീമിന്റെ പുതിയ ക്യാപ്റ്റനായി ക്വിന്റൺ ഡി കോക്കിനെ നിയമിച്ചു. നിലവിലെ ക്യാപ്റ്റനായിരുന്ന ഡു പ്ലെസ്സിയെ മാറ്റിയാണ് ഡി കോക്കിനെ ക്യാപ്റ്റനായി നിയമിച്ചത്. ഇതുവരെ ദക്ഷിണാഫ്രിക്കൻ ടീമിന്റെ മൂന്ന് ഫോർമാറ്റിലും ഡു പ്ലെസ്സിയായിരുന്നു ക്യാപ്റ്റൻ. ബാക്കി രണ്ട് ഫോർമാറ്റിലും ഡു പ്ലെസ്സി തന്നെയാവും തുടർന്നും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ. അതെ സാമ്യം ഡു പ്ലെസ്സിക്ക് ഏകദിന ടീമിലും അവസരം ലഭിച്ചിട്ടില്ല.
ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലാണ് ഡി കോക്ക് ദക്ഷിണാഫ്രിക്കൻ ടീമിന്റെ ക്യാപ്റ്റനാവുക. നിലവിൽ ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരക്ക് ശേഷമാണ് ഏകദിന പരമ്പര. പരമ്പരയിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ 2-1ന് ഇംഗ്ലണ്ട് മുൻപിലാണ്. പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളാണ് ഉള്ളത്. ഫെബ്രുവരി 4,7, 9 തിയ്യതികളിലാണ് മത്സരം.
South Africa: Quinton de Kock (c), Reeza Hendricks, Temba Bavuma, Rassie van der Dussen, David Miller, Jon Jon Smuts, Andile Phehlukwayo, Lutho Sipamla, Lungi Ngidi, Tabraiz Shamsi, Sisanda Magala, Bjorn Fortuin, Beuran Hendricks, Janneman Malan, Kyle Verreynne